ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംബർ 6 മുതൽ നവംബർ 21 വരെ ഗുരുവായൂരിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം.

Poonthanam
Rugmani 700-200

അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം ,സ്വരം ,നിരവൽ അനുവദനീയമല്ല..
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2026 ജൂലായ് 1-ന് പത്തു വയസ്സ് തികഞ്ഞ ഹിന്ദു അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.
അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:- വായ്പ്പാട്ട് – വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ).

Vasudev Inn


-പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്.ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്. . ഡൗൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് വിലാസം
guruvayurdevaswom.in .രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2026 ആഗസ്റ്റ് 15 വൈകിട്ട് 5 മണി.