
കോവളത്ത് സ്പാ പീഡനം , ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത്ഡ്രീംസ് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ.ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ അനുരൂപ്.

ഡ്രീംസ് എന്ന സ്പായിൽ വച്ചിരിക്കുന്ന ക്യൂ ആർ കോഡുകളിലൂടെ അയയ്ക്കുന്ന പണം അ നുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ് ര ണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ സാങ്കേതിക തളിവുകളുൾപ്പെടെ ശേഖരിച്ചശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്തത്.
അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു. മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ ഇയാൾക്ക് ഏറെ നാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിന്റെ പേരിലാണ്

