Post Header (woking) vadesheri

എൽ എഫ് കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണം.

Above Post Pazhidam (working)

ഗുരുവായൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളും ആസ്ട്ര കോളേജ് യൂണിയനും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്

​വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മരീനയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എ.എസ്.ഐ. സനീഷ് ബാബു വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവതലമുറയ്ക്കുള്ള സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി , അധ്യാപകരായ ഡോ. ജൂലി ഡൊമിനിക്, ലെഫ്റ്റനന്റ് മിനി ടി.ജെ, മിസ്. നിമിഷ, ഡോ. റോയ് മാത്യു എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

​ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒപ്പിട്ട പ്രത്യേക ബുക്ക്‌ലെറ്റ് ചടങ്ങിൽ വെച്ച് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മരീന എ.എസ്.ഐ. സനീഷ് ബാബുവിന് കൈമാറി. ലഹരിക്കെതിരെയുള്ള ക്യാമ്പസിന്റെ ഐക്യദാർഢ്യമായി ഈ ബുക്ക്‌ലെറ്റ് മാറി.
​പരിപാടിയുടെ സമാപനത്തിൽ ക്യാമ്പസിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.