Header 3

പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞ്ഞോളീറോഡില്‍ താമസിക്കുന്ന പുത്തംപുരയില്‍ പരേതനായ ഹമീദിന്റെയും പാത്തുമ്മുവിന്റെയും മകന്‍ കബീര്‍(37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുഴഞ്ഞുവീണതിനെതുടര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഫസീലയാണ് ഭാര്യ. മകന്‍: ഫൈസാന്‍. ഖബറടക്കം ബുധനാഴ്ച ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍.