
പഞ്ചവടി ഉത്സവത്തിനിടെ യുവാവിന് മർദനം, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

ചാവക്കാട്: പഞ്ചവടി ഉത്സവത്തിൽ വെച്ച് യുവാവിനെ മർദ്ദിച്ച കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റിൽ. പഞ്ചവടി പറക്കാട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ഡിബിൻ എന്നയാളെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചായത്ത് മേളയിൽ ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ഉത്സവം കഴിഞ്ഞ് പരാതിക്കാരനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കാൻ കാരണം. കൃത്യത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ആലപ്പുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

മൂന്ന് പ്രതികൾ ഉണ്ടായിരുന്ന ഈ കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
