പമ്പിൽ പെട്രോൾ അടിക്കാൻ വന്നവർ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു ,അഞ്ചു പേര് പിടിയിൽ
കുന്നംകുളം : പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷവും കത്തിക്കുത്തിലുമെത്തി. കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ അനസിന്(19) ആണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ പാറയില്‍ പള്ളിക്ക് എതിര്‍വശമുള്ള പമ്പിലാണ് സംഘര്‍ഷമുണ്ടായത്. അനസും മറ്റൊരാളുമായി ബൈക്കിൽ ഇന്ധനം നിറക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ചത് കൊണ്ട് മറ്റു രണ്ട് പേരെത്തി ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനുമിടയായത്. സംഘർഷത്തിനിടെ അനസിന് കുത്തേൽക്കുകയായിരുന്നു.
സംഭവത്തിൽ 5 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പഴുന്നാന സ്വദേശികളായ പാറപ്പുറത്ത് വീട്ടിൽ അലി അഷ്കർ 22 , സഹോദരങ്ങളായ കിഴക്കേതിൽ വീട്ടിൽ സുഹൈൽ 27 , സുഫൈൽ 24 ,കൂനംമൂച്ചി സ്വദേശി അമ്പലത്ത് വീട്ടിൽ അൻവർ 23 , കുന്നംകുളം സ്വദേശി ചീരൻ വീട്ടിൽ പ്രദീപ് 46 എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.പഴുന്നാന സ്വദേശി 19 വയസ്സുള്ള അനസിനായിരുന്നു കുത്തേറ്റത്. ഇയാൾ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു.സംഘർഷത്തിനിടെയാണ് അനസിന് കുത്തേറ്റത്. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്