Post Header (woking) vadesheri

ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരണത്തിന് കീഴടങ്ങി , മങ്കി പോക്സ് എന്ന് സംശയം

Above Post Pazhidam (working)

ഗുരുവായൂർ : ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരണത്തിന് കീഴടങ്ങി .ഗുരുവായൂർ കുരഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് മരിച്ചത്.ദുബായിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഗൾഫിൽ ചികിത്സയിൽ ആയിരുന്ന യുവാവ് അസുഖം ഭേദമായതിനെ തുടർന്നു് തുടർ ചികിത്സക്കായി .11 ദിവസം മുമ്പ് നാട്ടിൽ എത്തിയതായിരുന്നു. മികച്ച ഫുട്‍ബോൾ കളിക്കാരനായ യുവാവ് കുട്ടികളുമൊത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിൽ തല കറങ്ങി വീണു .

Ambiswami restaurant

വിദ്ഗദ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി ബി യുടെ ലക്ഷണം കണ്ടതിനെ തുടർന്ന് 4 ദിവസമായി വെൻ്റിലേറ്ററിൽ ആയിരുന്ന ഇയാൾ ഇന്ന് മരണത്തിന് കീഴടങ്ങി .അതെ സമയം വാനര വസൂരിയുടെ ലക്ഷണം യുവാവിൽ ഉണ്ടായിരുന്നില്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Second Paragraph  Rugmini (working)

മുൻ കരുതൽ എന്ന നിലക്ക് സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധനക്ക് അയച്ചു . ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് കബറടക്കം നടത്തി . അതെ സമയം വാനര വസൂരി ബാധിച്ചുള്ള മരണം ഇത് വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല

Third paragraph