Header 1 vadesheri (working)

ഭർത്താവിന്റെ വിയോഗം , യുവതിയും രണ്ടു മക്കളും തീ കൊളുത്തി മരിച്ചു

Above Post Pazhidam (working)

അങ്കമാലി: തുറവൂരിൽ യുവതിയും രണ്ടു മക്കളും തീ കൊളുത്തി മരിച്ചു. . അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജു (32), മക്കളായ ആതിര (ചിന്നു – ഏഴ്), അരൂഷ് (കുഞ്ചു – മൂന്ന്) എന്നിവരാണ് മരിച്ചത് .ബുധനാഴ്ച ഉച്ചക്ക് രണ്ട് മക്കളേയും കൂട്ടി വീട്ടിലെ കിടപ്പുമുറിയിൽ പ്രവേശിച്ച ശേഷം മുറിക്കകത്ത് സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അഞ്ജു മൂവരുടെയും ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കുട്ടികളുടെ ആർത്തിരമ്പിയുള്ള കരച്ചിലും മുറിയിൽ തീ ആളിപ്പടരുന്നതും കണ്ട് ബന്ധുക്കളും നാട്ടുകാരും പാഞ്ഞെത്തി വാതിൽ ചവുട്ടി പൊളിച്ച് നോക്കിയപ്പോൾ മൂവരും നിന്ന് കത്തുകയായിരുന്നു.വെള്ളമൊഴിച്ചും ചാക്ക് നനച്ചെറിഞ്ഞും രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞ അങ്കമാലി അഗ്നി രക്ഷസേന സ്ഥലത്ത് കുതിച്ചെത്തി മൂവരേയും സേനയുടെ ആംബുലൻസിൽ കയറ്റി അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ട് കുട്ടികളും വഴിമധ്യേ മരിച്ചു.

ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായ അഞ്ജുവിന്റെ നില കൂടുതൽ വഷളായതോടെ തൃശൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പി ച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു .

അനൂപ് ഒരു മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ വേർപാടിന്ശേഷം തികഞ്ഞ നിരാശയോടെയായിരുന്നു അഞ്ജു ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്. അനൂപിന്റെ മരണ ത്തിലുള്ള മനോവിഷമമാകാം കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്