Header 1 = sarovaram
Above Pot

യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ : കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ . ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ രാജു മകൻ ആരോമലി (27) നെ യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂ കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .

Astrologer

കഴിഞ്ഞ മാസം 16 ന് യുവതിയുടെ വീടിനു മുന്നിൽ നി ന്ന് ബലമായി കാറിൽ കയറ്റി കൊണ്ട് പോയി വാഹനത്തിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി , വാഹനം ഓടിച്ചിരുന്ന കൂട്ട് പ്രതി നടത്തറ ചുളയില്ല പ്ലാക്കൽ വീട്ടിൽ തോമസ് മകൻ ഷെറിനെ (32 ) സംഭവത്തിന്റെ പിറ്റേന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ . അങ്കിത് അശോകിന്റെ നിർദേശപ്രകാരം കുന്നംകുളം എസിപി സിനോജിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പഴനിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് മനസിലാക്കി കുന്നംകുളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂ കെ ഷാജഹാന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാജീവ് പി ആർ , ഷക്കിർ അഹമ്മദ് , നിധിൻ. ആർ , സി പി ഒ രവികുമാർ, വിനീത, റെജിൻ ദാസ് , അനൂപ് , സൈബർ സെൽ ഉദ്യോഗസ്ഥരായ മിഥുൻ കെ ജി , ശരത്ത് കെ എസ , തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പി. രാകേഷ്, സിപിഒ മാരായ ശരത്ത്. എസ്, ആഷിഷ് ജോസഫ്, സുജിത്ത്.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Vadasheri Footer