യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

ചാവക്കാട് : യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കടപ്പുറം ആശുപത്രിപടിക്കു സമീപം റമളാന്‍ സെയ്തു മകന്‍ ഇസ്ഹാഖ് 32 വീടിനുള്ളില്‍ തൂങ്ങിമരിച്ചത്ഇ ന്ന് വൈകീട്ട് അഞ്ചിനാണ്‌ സംഭവം. ഭാര്യ ഐഷയുമായി വഴക്കിട്ടതായി പറയുന്നു. പിന്നീട് ഭാര്യയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടികൂടിയവര്‍ ഐഷയെ ആശുപത്രിയിലേക്കു മാറ്റി.

Above Pot

ഇതിനിടെ മുറിയില്‍ കയറി ഇസ്ഹാഖ് തൂങ്ങി മരിക്കുകയായിരുന്നു.ഇസ്ഹാഖിനെ നാട്ടുകാര്‍ ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിതീകരിച്ചു. പരിക്കേറ്റ ഐഷ അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

മ്യതദേഹം നാളെ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.അഞ്ചങ്ങാടി വളവിലെ ഓട്ടോ ഡ്രൈവറാണ് ഇസ്ഹാഖ്.മതാവ് സുഹറ. മൂന്നു വയസുകാരനായ ഇഷാന്‍ സെയ്ത് മകനാണ്.