Madhavam header
Above Pot

ലോക്ക് ഡൌൺ,ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല

ഗുരുവായൂര്‍: കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്കുചെയ്ത വിവാഹങ്ങള്‍ മെയ് 16 വരെയുള്ള ദിവസങ്ങളില്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് ദേവസ്വം അറിയിച്ചു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഖണ്ഡിക 9-ല്‍, എല്ലാ ആരാധനാലയങ്ങളിലും പൊതുജനങ്ങളെ ഒഴിവാക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ക്ഷേത്രത്തില്‍ ഈ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ക്ഷേത്രപരിസരത്തേയ്ക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിയ്ക്കാനോ, മുന്‍കൂട്ടി ബുക്കുചെയ്ത വിവാഹങ്ങള്‍ നടത്താനോ അനുവദിയ്ക്കുന്നതല്ലെന്നും ദേവസ്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Astrologer

16-നുശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിനനുസരിച്ച് മാത്രമേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്തുന്ന കാര്യം തീരുമാനിയ്ക്കുകയുള്ളു. ഈ തിയ്യതികളില്‍ ബുക്കിങ്ങ് ചെയ്തവര്‍ക്ക് തിയ്യതി മാറ്റികിട്ടാന്‍ ദേവസ്വം അനുവദിയ്ക്കുന്നതായിരിയ്ക്കും. ബുക്കിങ്ങ് തുക മടക്കി കിട്ടണമെന്നുള്ളവര്‍ക്ക് തുക തിരികെ നല്‍കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ഈ മാസം 8-ന് (39), 9-ന് (97), 13-ന് (58), 14-ന് (25), 16-ന് (18), 17-ന് (31), 20-ന് (35), 22-ന് (19), 23-ന് (98), 30-ന് (91) എന്നീ കണക്കിനാണ് വിവാഹങ്ങള്‍ ബുക്കുചെയ്തിട്ടുള്ളത്.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ശനി മുതല്‍ ക്ഷേത്രപരിസരത്തേയ്ക്കും ആരേയും കടത്തിവിടുന്നതല്ല. എന്നാല്‍ ക്ഷേത്രത്തിലെ പൂജാവിധിക്രമങ്ങള്‍ പതിവുപോലെ നടക്കും. ക്ഷേത്രത്തിനകത്തെ ക്ഷേത്ര ജീവനക്കാരുടേയും എണ്ണവും പരിമിതപ്പെടുത്തും. മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്തജനങ്ങള്‍ക്കും, വിവാഹം ബുക്കുചെയ്ത് കാത്തിരിയ്ക്കുന്ന കുടുംബങ്ങള്‍ക്കും ഉണ്ടാകാവുന്ന പ്രയാസങ്ങളിലും, ദുഖത്തിലും ദേവസ്വം നിര്‍വ്യാജം ഖേദിയ്ക്കുന്നതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വിവാഹങ്ങള്‍ ഒന്നുംതന്നെ മുന്‍കൂട്ടി ബുക്കുചെയ്തിരുന്നില്ല. എന്നാല്‍ ശനിയും ഞായറുമായി ബുക്കുചെയ്തിരുന്ന 28-വിവാഹങ്ങള്‍ വെള്ളിയാഴ്ച നടത്താനായി അനുമതി വാങ്ങിയിരുന്നെങ്കിലും, അതില്‍ 24-വിവാഹങ്ങള്‍ മാത്രമാണ് ക്ഷേത്രത്തില്‍ നടന്നത്. നടന്ന 24-വിവാഹങ്ങളില്‍ മൂന്നെണ്ണം വൈകീട്ട് നാലരയ്ക്കുശേഷമാണ് നടന്നത്. മേടമാസത്തിലെ ഏറ്റവും മുഹൂര്‍ത്തമുള്ളതും, അവസാനത്തെ ഞായറാഴ്ച്ചയുമായ 9 ന്, 97-വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്കുചെയ്തിട്ടുള്ളത്

Vadasheri Footer