Post Header (woking) vadesheri

യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം , കാമുകൻ അറസ്റ്റിൽ .

Above Post Pazhidam (working)

കുന്നംകുളം : യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ . ഗുരുവായൂർ കാവീട് കരുവായിപറമ്പ് തറയിൽ അർഷാദി ( 27) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെയാണ് പട്ടാമ്പി റോഡിൽ വച്ച് ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശി പ്രതീക്ഷയെ കാറിൽ നിന്ന് തള്ളിയിട്ടത്. കാറിൽ നിന്നും പുറത്തേക്ക് യുവതി വീഴുകയും ഇയാൾ കാറുമായി കടന്നു കളയുകയുമായിരുന്നു.

Ambiswami restaurant

ഇന്ന് രാവിലെ വാഹന അപകടം സംഭവിച്ചു എന്നാണ് പോലീസ് ആദ്യം ധരിച്ചത്. പ്രതീക്ഷയെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം മൊഴിയെടുത്തപ്പോഴാണ് സംഭവം കൊലപാതകശ്രമം ആണെന്ന് മനസ്സിലായത്. അപകടനില തരണം ചെയ്തു എന്നാണ് കുന്നംകുളം പോലീസ് പറയുന്നത്. എങ്കിലും യുവതിക്ക് ചില സമയങ്ങളിൽ ബോധം നഷ്ടപ്പെടുന്നുണ്ട്. അർഷാദിനെ തെളിവെടുപ്പിനായി കുന്നംകുളം പോലീസ് ഈ സംഭവ സ്ഥലത്ത് എത്തിച്ചു.

Second Paragraph  Rugmini (working)

സിസിടിവി ക്യാമറകളും യുവതിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ തന്നെ അർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ചു. രണ്ടാഴ്ച മുൻപാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്.

Third paragraph

അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നുവെത്രെ യുവതി. ഇതേ ചൊല്ലി രണ്ടുപേരും വഴക്കും പതിവായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കാറിൽ വരുമ്പോഴാണ് വഴക്കുണ്ടാവുകയും പുറത്തേക്ക് യുവതിയെ തള്ളിയിടുകയും ചെയ്തത്.. അറസ്റ്റ് ചെയ്ത അർഷാദിനെ കോടതിയിൽ ഹാജരാക്കും .