Header 1 vadesheri (working)

മകളെ വിവാഹം ചെയ്ത് അയച്ച് മറ്റു യുവതികളെ സന്യസിക്കാൻ സദ്ഗുരു എന്തിന് നിർബന്ധിക്കുന്നു : മദ്രാസ് ഹൈക്കോടതി

Above Post Pazhidam (working)

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. താങ്കളുടെ മകൾ വിവാഹിതയല്ലേയെന്ന് ചോദിച്ച കോടതി, പിന്നെ എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നതെന്നും ചോദിച്ചു. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.

First Paragraph Rugmini Regency (working)

ഇഷ യോഗ സെന്‍ററിൽ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികൾ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. കോയമ്പത്തൂർ സ്വദേശി ആയ മുൻ പ്രൊ ഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കേടതിയുടെ പരാമർശം. രണ്ട് പെണ്മക്കൾ കുടുംബം ഉപേക്ഷിച്ച് സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു ഹർജി.

Second Paragraph  Amabdi Hadicrafts (working)

ചില മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി യുവതികളെ അടിമകൾ ആക്കിയെന്നും മക്കൾ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്ന യുവതികളുടെ വാദം കോടതി സ്വീകരിച്ചില്ല. അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട് എന്ത് ആത്മീയത എന്ന് യുവതികളോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്പൂർണ നീതി ഉറപ്പാക്കാനുള്ള 226 -ാം അനുച്ഛേദം പ്രയോഗിക്കുന്നതായും കോടതി വ്യക്തമാക്കി. ഇഷ ഫൗണ്ടെഷൻ ഉൾപ്പെട്ട കേസുകളിലെ നടപടികൾ അറിയിക്കാൻ സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു