Header 1 vadesheri (working)

ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ പ്രധാന റോഡുകൾ അടച്ചിട്ടു ,യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ ഗുരുവായൂരിലെ പ്രധാന റോഡുകൾ അടച്ചിട്ടതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു റയിൽവെ മേൽപ്പാല നിർമാണത്തിനായി തൃശൂർ റോഡ് മുന്നറിയിപ്പ് നൽകി അടച്ചു . മുതുവട്ടൂരിൽ കലുങ്ക് നിർമ്മാണത്തിനായി യാതൊരു മുന്നറിയിപ്പുമില്ലാതെ ചാവക്കാട് റോഡും അടച്ചു ഗുരുവായൂരിന്റെ അടിയന്തിര ആവശ്യമായ മേൽപ്പാലം നിർമ്മിക്കുമ്പോൾ ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതടക്കമുള്ള യാതൊരു മുൻകരുതലുകളും സ്വീകരിച്ചില്ല.

First Paragraph Rugmini Regency (working)

ഇതോടെ ശബരിമല സീസണിൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തരും, പ്രദേശവാസികളും നേരിടേണ്ടി വരുന്നത് പൊട്ടിപൊളിഞ്ഞ റോഡുകളും, രൂക്ഷമായ ഗതാഗത കുരുക്കുമാണ് . ഈ പ്രശ്നത്തിൽ ഗുരുവായൂർ എം.എൽ.എ ഉൾപ്പടെയുള്ള എല്ലാ അധികാരികളുടെയും, ഉദ്യോഗസ്ഥരുടെയും അനങ്ങാപാറ നയത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുരുവായൂർ-മമ്മിയൂർ റോഡ് ഉപരോധിച്ചത് . പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു.

Second Paragraph  Amabdi Hadicrafts (working)


യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ സി.എസ്‌ സൂരജ്, വി കെ സുജിത്ത്, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി.എസ്‌ നവനീത്, ജനറൽ സെക്രട്ടറിമാരായ വിനീത് വിജയൻ, റംഷാദ് മല്ലാട്, ഗോകുൽ കൃഷ്ണ, നിധിൻ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.