Post Header (woking) vadesheri

യൂത്ത് കോൺഗ്രസ് നേതൃയോഗം റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃയോഗം ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന ക്യാമ്പയിൻ ഇന്ത്യ യുണൈറ്റഡിന്റെ ഭാഗമായാണ് നേതൃ യോഗം സംഘടിപ്പിച്ചത്
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി യോഗം ഉദ്‌ഘാടനം ചെയ്തു.

Ambiswami restaurant

Second Paragraph  Rugmini (working)

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷ് മുഖ്യാതിഥിയായി. ഡിസിസി ജന. സെക്രട്ടറി പി യതീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി അഡ്വ. ശ്യാംകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് യൂനസ്, തബ്ഷീർ മഴുവഞ്ചേരി, വി.എസ്‌ നവനീത്, മുജീബ് അകലാട് എന്നിവർ പ്രസംഗിച്ചു.