Header 1 vadesheri (working)

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ധർണ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, ലൈഫ് ഭവന പദ്ധതിയിൽ അഴിമതി നടത്തിയ മന്ത്രി എ.സി.മൊയ്‌ദീൻ രാജിവെക്കുക, തൃശൂർ ജില്ലയിൽ അരങ്ങേറികൊണ്ടിരിക്കുന്ന കൊലപാതക പരമ്പരക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു . ധർണ്ണ നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അധ്യക്ഷ ത വഹിച്ചു . യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ജോയൽ കാരക്കാട്,ആനന്ദ് രാമകൃഷ്ണൻ,വിനു എടക്കാട്ട് എന്നിവർ നേതൃത്വം നൽകി.

First Paragraph Rugmini Regency (working)