ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ തെരുവ് വിചാരണ
ഗുരുവായൂർ : അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം, കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതി, ആഭ്യന്തര വകുപ്പിന്റെ പരാജയം, ധനകാര്യ വകുപ്പിന്റെ കടമെടുക്കൽ എന്നിവയിൽ പ്രതിഷേധിച്ച് അഴിമതിയും, അപമാനവും മുഖമുദ്രയാക്കി ജനദ്രോഹ ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു.
വടക്കേക്കാട് നായരങ്ങാടി സെന്ററിൽ നടന്ന പൊതുപരിപാടി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മാക്കാലിക്കൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്‌മാൻ, തെബ്‌ഷീർ മഴുവഞ്ചേരി, മണ്ഡലം പ്രസിഡന്റുമാരായ ഹസീബ് വൈലത്തൂർ, രഞ്ജിത്ത് പാലിയത്ത്, ഷാരൂഖാൻ, ഫദിൻരാജ് ഹുസൈൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഗോകുൽ കൃഷ്ണ, വിനീത് വിജയൻ, ഷാഹിദ് വടക്കേക്കാട്, ജംഷീർ ഹംസ എന്നിവർ സംസാരിച്ചു