Madhavam header
Above Pot

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഐ എസ് ഒ അംഗീകാര നിറവിൽ

ഗുരുവായൂർ : കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി വൃക്ക രോഗികൾ ക്ക് സൗജന്യ ഡയാലിസിസ് നൽകി വരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഐ എസ് ഒ 9001:2015 അംഗീകാരം ലഭിച്ചു. ട്രസ്റ്റിന്റെ ഉയർന്ന നിലവാരത്തിനുള്ള പ്രവർത്തനത്തിനാണ് ഐ എസ് ഒ അംഗീകാരം ലഭിച്ചത്. വൃക്കാ രോഗികൾക്ക് ജീവിതകാലം മുഴുവൻ ഡയാലിസിസ് സൗജന്യമായി നൽകിവരുന്ന കേരളത്തിലെ ഏക സംഘടനയാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്.

Astrologer

സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ പാർലമെൻററി സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. കൺസോളിന്റെ പ്രസിഡണ്ട് അബ്ദുൽലത്തീഫ് അമ്മെങ്ങര അധ്യക്ഷത വഹിച്ചു കൺസോളിന്റെ ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കേന്ദ്ര സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, സാംസ്‌കാരിക പ്രവർത്തകരായ ശ്രീകുമാർ ഈഴുവപ്പാടി, അനീഷ് കുമാർ കെ.കെ, ട്രസ്റ്റ്മാരായ സി.എം ജാനീഷ്, കെ.ഷംസുദ്ദീൻ സിംനാ , ജമാൽ താമരത്ത്, സി.കെ.ഹക്കീം ഇമ്പാർക്ക്,പി.എം.അബ്ദുൽ ഹബീബ് എന്നിവർ സംസാരിച്ചു

Vadasheri Footer