Post Header (woking) vadesheri

യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കൃഷ്ണനാട്ടം തൊപ്പിമദ്ദളം ആശാൻ കെ.ഗോവിന്ദൻകുട്ടി,അറ്റൻഡർ യു.രമ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം പ്രസിഡണ്ട് നാരായണൻ ഉണ്ണി ഇ.കെ ഉദ്ഘാടനം ചെയ്തു

Ambiswami restaurant

Second Paragraph  Rugmini (working)

.ഓർഗനൈസേഷൻ സെക്രട്ടറി രമേശൻ.കെ വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി. .ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് അദ്ധ്യക്ഷത വഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,
സ്റ്റോർ ആൻഡ് പർചേയ്സ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, കൃഷ്ണനാട്ടം കലാകാരൻ ഇ രാമരാജ് എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുമൊഴി പ്രസംഗം നടത്തി.യൂണിയൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ഓഫീസ് സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.