
യാത്രയയപ്പ് നൽകി

ഗുരുവായൂർ : ക്ഷേത്രം ഗോപുരം ഓഫീസ് അറ്റൻന്റന്റ് തസ്തികയിൽ നിന്നും 31വിരമിക്കുന്ന ടി.ടി.രാധാകൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

ഗുരുവായൂർ ദേവസ്വം ആനത്താവളം സന്ദർശനത്തിനിടെ കളഞ്ഞുപോയ 10 ലക്ഷം രൂപയോളം മൂല്യം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും അടങ്ങുന്ന ബാഗ് ഉടമസ്ഥന് പോലീസ് മുഖാന്തിരം തിരികെ നൽകി മാതൃക കാണിച്ച ആനപാപ്പാൻ കെ.എം.സുബീഷിനെ അനുമോദിക്കുകയും ചെയ്തു.
ശ്രീവൽസം അനക്സ് ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉൽഘാടനം ചെയ്തു.
ഓർഗനൈസേഷൻ പ്രസിഡണ്ട് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജി.എൻ.രാമകൃഷ്ണൻ,എസ്.സജിത്ത്,ഡോ:ചാരുജിത്ത് നാരായണൻ,ഡോ:രാഹുൽ ഡി നമ്പ്യാർ എന്നിവർ സംസാരിച്ചു.
യൂണിയൻ സെക്രട്ടറി നാരായണൻ ഉണ്ണി.ഇ.കെ സ്വാഗതവും വൈസ് പ്രസിഡന്റ് ഏലംകുളം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
