മത്സ്യബന്ധന യാനങ്ങൾക്ക് ഡീസൽ സബ്സിഡി ഏർപ്പെടുത്തണം -ഭാരതീയ മത്സ്യ പ്രവർത്തക സംഘം
ഗുരുവായൂർ : പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് റ്റി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ നിലപാടെടുത്ത സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് ആവശ്യമായ ഡീസൽ സബ്സിഡി നിരക്കിൽ നൽകാൻ തയ്യാ വണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മത്സ്യ ലഭ്യതക്കുറവുമൂലവും താങ്ങാവുന്നതിലുമപ്പുറമുള്ള ഇന്ധന വിലയിലെ വർദ്ധനവും കാരണം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഒന്നാകെ വൻ സാമ്പത്തിക ബാദ്ധ്യതയിലും കടക്കെണിയിലും അകപ്പെട്ടിരിയ്ക്കുകയാണ് .
മത്സ്യബന്ധന യാനങ്ങൾക്ക് ആവശ്യമായ ഡീസലിന് സർക്കാർ ഈടാക്കുന്ന ടാക്സിന്റെ 50 % മെങ്കിലും സബ്സിഡി ഏർപ്പെടുത്തി ക്കൊണ്ട് മത്സ്യ ബന്ധനയാനങ്ങൾ മീൻപിടുത്തത്തിനായ് കടലിൽ ഇറക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഗുരുവായൂരിൽ നടന്ന ഭാരതിയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതംബരൻ അധ്യക്ഷത വഹിച്ചു. പി പി ഉദയഘോഷ്,സി. ആർ.രാജേഷ് നാട്ടിക,കെ. പുരുഷോത്തമൻ, ടി കെ കുട്ടൻ എന്നിവർ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി
പി പി ഉദയഘോഷ് കൊയിലാണ്ടി (പ്രസിഡന്റ്)
പി പീതാംബരൻ കോഴിക്കോട്,ഓ എൻ ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ, പ്രസീത ഹരീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ )
സി ആർ രാജേഷ് നാട്ടിക (ജനറൽ സെക്രട്ടറി)
വി പ്രഹ്ലാദൻ വടകര,
പി എസ് ഷമി എറണാകുളം,
സുമ വിജയൻ (സെക്രട്ടറിമാർ )
കെ ജി സുരേഷ് ചാവക്കാട്( ട്രഷറർ )
ടി കെ കുട്ടൻ സംഘടനാ സെക്രട്ടറി )
കെ സുദർശൻ തിരുവനന്തപുരം,
സി വി പീതാംബരൻ അമ്പലപ്പുഴ, അഡ്വ. രഞ്ജിത് ശ്രീനിവാസൻ ആലപ്പുഴ,കെ ഡി ദയാപരൻ പള്ളുരുത്തി,
വി.രമേഷ് താനൂർ, എ. കരുണാകരൻ മാറാട്,
കെ പി അജിത്കുമാർ നീർക്കടവ്, കെ പി ശശികുമാർ കാഞ്ഞങ്ങാട്
കെ. പുരുഷോത്തമൻ എറണാകുളം
എന്നിവരെ തെരെഞ്ഞെടുത്തു.