Post Header (woking) vadesheri

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

Above Post Pazhidam (working)

ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂ‌ളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

. മെറിറ്റ് ഡേ യുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉണ്ടായി.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,വാർഡ് കൗൺസിലർ എം.ബി. പ്രമീള, കവിരാധാകൃഷ്ണൻ കാക്കശ്ശേരി,മാനേജർ എം. യു. ഉണ്ണികൃഷ്ണൻ,ഒ.എസ്.എ. രക്ഷാധികാരി സി.എച്ച്. റഷീദ്, വി.ബി. സിന്ധു,ഷൈബിവത്സൻ, പി.ഷീജ, സുനീഷ് കെ തോമസ്, എൻ. വി.മധു , പ്രധാന അധ്യാപിക എം. സന്ധ്യ, പ്രിൻസിപ്പൽ എം.ഡി. ഷീബ, എ. അസ്ന എന്നിവർ സംസാരിച്ചു.


വിദ്യാഭ്യാസത്തോടൊപ്പം ജീവിത മാർഗ്ഗവും കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന യദുകൃഷ്ണന് സ്കൂളിന്റെ നേതൃത്വത്തിൽ കൈത്താങ്ങായി.സ്വന്തമായി വീടും സ്ഥലവും നൽകുവാൻ ഗുരുവായൂർ എം.എൽ.എ, ചെയർപേഴ്‌സൻ, സ്‌കൂൾ മാനേജ്മെന്റ്,സ്റ്റാഫ്,പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ,പൂർവ്വ അദ്ധ്യാപകർ,വിദ്യാർത്ഥികൾ,നാട്ടുകാർ, ജനപ്രതിനിധികൾ വ്യാപാരികൾ തുടങ്ങിയവരുടെ സഹായത്താൽ വീടെന്ന സ്വപ്നം സാധ്യമാകുന്നത്.

Second Paragraph  Rugmini (working)