ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു വനിതാ ലീഗ് കൺവെൻഷൻ
ചാവക്കാട് : ലോകം മുഴുവന്‍ വനിതാ ദിനം ആചരിക്കുമ്പോഴും സ്ത്രീകള്‍ക്കു
നേരെയുള്ള അതിക്രമങ്ങളും, ക്രൂരതകളും, ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണന്ന് ത്യശൂര്‍
ജില്ലാപഞ്ചായത്ത് മെമ്പറും, വനിതാ ലീഗ് ജില്ലാ ജന: സെക്രട്ടറിയുമായ ഹസീന
താജുദ്ധീന്‍ പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലീഗ്
ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു ഹസീന. ഭരണഘടന വനിതകള്‍ക്ക് ഏറെ പരിരക്ഷനല്‍കുന്നുണ്ട് എന്നാല്‍
അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയയാണ്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല
എന്നാണ് ആനുകാലിക സംഭവങ്ങള്‍ ഒര്‍മ്മിപ്പിക്കുന്നത്. അക്രമികള്‍കെതിരെ കര്‍ശന നടപടികള്‍
സീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതാണ് ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍
കാരണമെന്നും ഹസീന താജുദ്ധീന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് നസീമ ഹമ്മീദ് അധ്യക്ഷത
വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി എ ആയിഷ മുഖ്യാതിഥിയായി. സുലൈഖ
ചാവക്കാട് ,ഷൈല മുഹമ്മദ്, ബുഷറ, ഷംസിയ തൗഫീഖ്, ശ്രീബ രതീഷ്, മൈമൂന ഹസന്‍ കുട്ടി,
റംല പള്ളത്ത്, ഷാജിത ഹംസ, സീനത്ത് അഷറഫ്, ജാസിറ ഷംസീര്‍, നഷറ, എന്നിവര്‍ പ്രസംഗിച്ചു.