ഗുരുവായൂർ കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുട്ടികൾ മരിച്ചു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുഞ്ഞുങ്ങൾ മരിച്ചു. കൊടകര പേരാമ്പ്ര പുതുകാവ് കരുവാൻ വീട്ടിൽ ജലജ( 34) മാസം തികയാതെ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് . സുഹൃത്ത് കൊച്ചി വടുതല മാണിക്കോത്ത് വീട്ടിൽ കൃഷ്ണൻ മകൻ മനോജി (40 )നോടൊപ്പമാണ് യുവതി താമസിച്ചിരുന്നത് കഴിഞ്ഞ നാലു ദിവസമായി ഗസ്റ്റ് ഹൗസിൽ താമസക്കാരായിരുന്നു ഇരുവരും . തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ആദ്യ കുഞ്ഞിനെ പ്രസവിച്ചത്.
ഉടനെ ആക്ട്‌സ് ആംബുലൻസിൽ യുവതിയേയും കുഞ്ഞിനേയും മുതുവട്ടൂർ രാജ അശുപത്രിയിലെത്തിക്കുകയായിരുന്നു. വഴി മദ്യ ആംബുലൻസിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് 24 ആഴ്ചത്തെ വളർച്ചയുണ്ട്. മനോജിന് ഭാര്യയും മൂന്നു കുട്ടികളും ഉണ്ട് ജലജ്ക്കും ഭർത്താവും മൂന്നു കുട്ടികളും ഉണ്ട് . ഫർണിച്ചർ പോളിഷ് ചെയ്യുന്ന ജോലിക്കാരനായ മനോജ് ഗുരുവായൂർ പരിസരത്ത് വാടക വീട് അന്വേഷണത്തിലായിരുന്നു. കുട്ടികളുടെ മരണത്തിന് ശേഷമാണ് പ്രസവം നടന്നിട്ടുള്ളതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി ടെമ്പിൾ പൊലീസ് പറഞ്ഞു.പെൺകുട്ടികൾ ആയിരുന്നു .എസ്.ഐ. എം.എം.വർഗീസിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
യുവതി പ്രസവ വേദന വന്നപ്പോൾ റസ്റ്റ് അധികൃതർ ദേവസ്വത്തിന്റെ ആംബുലൻസും ഒരു നഴ്‌സിന്റെ സേവനവും ആവശ്യപ്പെട്ടുവത്രെ . മറ്റൊരു രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയതിനാൽ ദേവസ്വം ആംബുലൻസ് സൗകര്യം ലഭിച്ചില്ല തുടർന്ന് ആക്റ്റിന്റെ ആംബുലൻസിലാണ് യുവതി കൊണ്ടുപോയതെങ്കിലും നഴ്‌സിനെ വിട്ടു നൽകാൻ ആശുപത്രി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട് . രാത്രി ഡ്യൂട്ടിയിലുള്ള ആളുകളോട് ദേവസ്വം അധികൃതർ വിശദീകരണം ചോദിച്ച് കത്ത് നൽകിയിട്ടുണ്ട് . രാത്രി ഡ്യൂട്ടിക്ക് രണ്ടു നഴ്‌സുമാർ മാത്രമായത് കൊണ്ടാണ് നഴ്‌സിനെ കൂടെ വിടാതിരുന്നത് എന്നറിയുന്നു . എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി സൂപ്രണ്ട് തയ്യാറായില്ല
.