Post Header (woking) vadesheri

തൃശ്ശൂരിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു

Above Post Pazhidam (working)

തൃശ്ശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. സോനയുടെ ദന്താശുപത്രിയുടെ പാർട്ണറും സുഹൃത്തുമായ മഹേഷാണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ സുഹൃത്തായ മഹേഷിനെ തിരയുകയാണ്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

Ambiswami restaurant

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളെകുറിച്ച് തർക്കം ഉണ്ടാവുകയും സോനാ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇയാൾ സോനയെ കുത്തി പരുക്കേല്പിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

<

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഒല്ലൂർ എസ്.എച്ച്.ഒ.പറഞ്ഞു.

Second Paragraph  Rugmini (working)