Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി

ഗുരുവായൂർ: ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി, ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി ലഭിക്കാതിരുന്നതോടെ വിവാഹ മണ്ഡപത്തിന് പുറത്ത് വെച്ച് രണ്ടു വിവാഹങ്ങൾ നടന്നു. പുതുക്കോട് തിരുടി സ്വദേശി സിദ്ധാർത്ഥനും കോഴിക്കോട് തൊണ്ടയാട് സ്വദേശിനി ഉമാനന്ദയും തമ്മിലും , മറ്റൊരു വിവാഹപാർട്ടിയുമാണ് മണ്ഡപത്തിനു പുറത്തു വെച്ച് താലി കെട്ടി വിവാഹിതരായി വഴിപാട് പൂർത്തിയാക്കിയത് .കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഒരു ദിവസം 60 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി നൽകുന്നത് . ഓൺലൈൻ വഴി തിങ്കളാഴ്ച 60 വിവാഹങ്ങൾക്ക് ബുക്കിങ് നടന്നിരുന്നു . ഇതില്‍ 55 വിവാഹങ്ങള്‍ മാത്രമാണ് നടന്നത്

. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രത്തില്‍ വിവാഹതിരക്കേറിയത്. ഞായറാഴ്ച 27 വിവാഹങ്ങളാണ് നടന്നത്. ഈ മാസം 29നും നവംബര്‍ 11നും 60 വിവാഹങ്ങളുടെ ബുക്കിംഗ് നടന്നിട്ടുണ്ട്. വിവാഹത്തിന് പുറമേ ദര്‍ശനത്തിനും തിരക്കേറെയാണ്. കിഴക്കേനടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് തൊഴുന്നതിന് നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ആയിരങ്ങളാണ് എത്തുന്നത്. നെയ് വിളക്ക് ശീട്ടാക്കിയും ഭക്തര്‍ ദര്‍ശനം നടത്തുന്നുണ്ട്. ഓണ്‍ലൈന് പുറമെ ആധാര്‍ കാണിച്ചും ദര്‍ശനം നടത്താനും തിരക്കാണ്.

Astrologer

Vadasheri Footer