Header 1 vadesheri (working)

വയനാട്ടിൽ അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു.

Above Post Pazhidam (working)

സുൽത്താൻ ബത്തേരി: അജ്ഞാതരുടെ ആക്രമണത്തില്‍ വിരമിച്ച അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടു. പനമരം നെല്ലിയമ്ബം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം.

First Paragraph Rugmini Regency (working)

ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച്‌ കഴിയുന്ന ദമ്ബതികളെ വ്യാഴാഴ്ച രാത്രി 8 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് ശ്രദ്ധിക്കുന്നത്. കേശവനെ ആക്രമിക്കുന്നത് കണ്ട് അലറി കരഞ്ഞു പദ്മാവതി താഴേക്ക് ഓടിയിറങ്ങി ,പിന്നാലെ എത്തിയ അക്രമികൾ താഴെ വെച്ചാണ് പദ്മാവതിയെ ആക്രമിച്ചത്

Second Paragraph  Amabdi Hadicrafts (working)

പരിസരവാസികള്‍ ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്ബോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും വ്യക്തമാക്കുന്നു. കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമായിരിക്കാമെന്ന പൊലീസ് നിഗമനം കൊലപ്പെട്ട കേശവൻ്റെ ബന്ധുക്കൾ തള്ളിക്കളയുന്നു. എട്ട് മണി സമയത്ത് ആക്രമണം നടന്നതാണ് കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നതിന് അടിസ്ഥാനമായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വീട് നിലനിൽക്കുന്ന സ്ഥലം വിജനമായ പ്രദേശത്താണെന്നും റോഡിൽ നിന്നും വീട്ടിലേക്ക് 300 മീറ്ററിലെറെ ദൂരമുള്ളതും പൊലീസ് ചൂണ്ടിക്കാട്ടുന്നു.


.