വഖഫ് കുടിയിറക്കൽ ഭീഷണി സി പി എമ്മും ,സർക്കാരും ഉത്തരവാദി –
ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് കുടിയിറക്കൽ ഭീഷണി നേരിടുന്ന ചാവക്കാട് മണത്തല പള്ളിത്താഴം പ്രദേശത്ത് കുടംബങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുകയും , നിയമവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് സംരക്ഷണം നൽകും എന്നും ഉറപ്പ് നൽകി . വഖഫിന്റെ നടപടി കെ വി അബ്ദുൽ ഖാദർ വഖഫ് ബോർഡ് ചെയർമാനായി ഉള്ള സമയത്ത് എടുത്ത തീരുമാനമാണ് . സംസ്ഥാന സിപിഎം സർക്കാരും , വഖഫ് ബോർഡ് നേതൃത്വം വഹിക്കുന്ന സിപിഎം നേതാക്കളാണ് പ്രതിസന്ധിക്ക് കാരണക്കാർ .
സിപിഎമ്മും , സർക്കാരും കാലങ്ങളായി തീര് വാങ്ങിയും , പിന്തുടർച്ചവകാശികളായും താമസിച്ചു വരുന്നവരെ വീടുകളിൽ കുടിയിറക്കൽ തീരുമാനം പിൻവലിക്കണം . കുടിയിറക്കൽ ആശങ്കയുടെ പൂർണ ഉത്തരവാദികൾ സിപിഎമ്മും , സർക്കാരും ആണ് എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു .
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ പല്ലത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അഡ്വ തേർളി അശോകൻ, ബദരു , കെ വി സത്താർ ,കരിക്കയിൽ ഷക്കീർ , സുബൈർ , വിജയകുമാർ അകമ്പടി , ഇസഹാഹ് മണത്തല , അബൂബക്കർ പനന്തറയിൽ, ഹിരോഷ് കെ കെ , റഹിം , അനിത ശിവൻ, ഷൈല നാസർ , നസീം നലകത്ത് , അഷറഫ് ബ്ലാങ്ങാട്, ഷെരീഫ് വോൾഗ എന്നിവർ സംഘടിപ്പിച്ചു