Post Header (woking) vadesheri

വാളയാറിലേതുപോലെ വണ്ടിപ്പെരിയാറിലെ പീഡനക്കൊലപാതകക്കേസും അട്ടിമറിക്കപ്പെടരുത്, ’ : വി.ടി ബല്‍റാം

Above Post Pazhidam (working)

ഗുരുവായൂർ : പ്രതിയുടെ രാഷ്ട്രീയബന്ധം വ്യക്തമായ പശ്ചാത്തലത്തില്‍ വാളയാറിലേതുപോലെ വണ്ടിപ്പെരിയാറിലെ പീഡനക്കൊലപാതകക്കേസും അട്ടിമറിക്കപ്പെടരുതെന്ന് വി.ടി ബല്‍റാം. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വയലന്‍സിന്റെ അങ്ങേയറ്റമാണ് വണ്ടിപ്പെരിയാറില്‍ നടന്നത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Ambiswami restaurant

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ജമ്മു കശ്മീരിലെ കഠ് വയിലെ പിഞ്ചു കുഞ്ഞിൻ്റെ നേർക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വണ്ടിപ്പെരിയാറിൽ നിന്ന് ഈ കേരളവും കേൾക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയിൽ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലൻസിൻ്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേത്. പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്. അതുറപ്പിക്കാൻ കേരളത്തിന് കഴിയണം..

Second Paragraph  Rugmini (working)

Third paragraph

അതെ സമയം വണ്ടി പെരിയാർ സംഭവത്തിൽ സാംസ്‌കാരിക കേരളം മൗനം പാലിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാശ്മീരിൽ കത്വായില്‍ സ്ത്രീപീഡനമുണ്ടായപ്പോള്‍ കേരളം ഇളകിവശായി. എന്നാല്‍ വണ്ടിപ്പെരിയാറിലെ ഒരു പിഞ്ചു കുഞ്ഞിനെ ഡിവൈഎഫ്ഐ നേതാവായ അര്‍ജുന്‍ മൂന്നുവര്‍ഷമായി പീഡിപ്പിക്കുകയും പിന്നീട് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ
സംകാരിക പ്രവർത്തകരും ,സിനിമ പ്രവർത്തകരും മൗനത്തിലാണ് , മറ്റു വിഷയങ്ങളിൽ കേരളത്തിൽ കണ്ട പ്രതിഷേധത്തിന്‍റെ ഒരു ശതമാനം പോലും വണ്ടിപ്പെരിയാല്‍ പീഡനത്തിനെതിരെ ഉയരുന്നില്ല…  ..

ഇടതുപക്ഷ പ്രതികരണ സംവിധാനത്തിന്‍റെ നിയന്ത്രണത്തിലാണ് കേരളം. അവര്‍ക്ക് താല്‍പര്യമില്ലാത്ത വിഷയമാണെങ്കില്‍  കേരളത്തിലെ മീഡിയകളുംപി ആർവർക്കേഴ്സിന്‍റെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയയും വിഷയം പാടേ അവഗണിക്കും. അതാണ് വണ്ടിപ്പെരിയാര്‍ പീഢനത്തില്‍ സംഭവിച്ചത്. പെണ്‍കുട്ടി മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അര്‍ജുന്‍ എന്ന ഡിവൈഎഫ് ഐ നേതാവ് ആ കുട്ടിയെ പീഡിപ്പിക്കുന്നു. മൂന്ന് വര്‍ഷം രഹസ്യമായി തുടര്‍ന്ന പീഡനത്തിന് ശേഷം കുട്ടിക്ക് ആറ് വയസ്സുള്ളപ്പോള്‍ അയാള്‍ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു