തെളിവുകള്‍ നശിപ്പിക്കാന്‍ വഫ ഫിറോസ് ബന്ധപ്പെട്ടത് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ
തിരുവനന്തപുരം: അര്‍ധരാത്രിയില്‍ മദ്യലഹരിയില്‍ അമിത വേഗതിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ ഇടിച്ചു കൊന്ന ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ആരോഗ്യവകുപ്പും പോലീസും നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ പത്ര ഓഫിസില്‍ ഇന്നു ലഭിച്ച ഊമക്കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ശ്രീറാമിനെ രക്ഷിക്കാന്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു വഫ ഫിറോസ് എന്ന സ്ത്രീ ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തിയതിന്റെ വിവരങ്ങളാണ് കത്തിലുള്ളത്. മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വഫയ്ക്കും ശ്രീറാമിനും വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതെന്നാണ് കത്തിലുള്ളത്. ഒപ്പം, ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ എത്തിച്ചപ്പോള്‍ മദ്യം മണക്കുന്നുണ്ട് എന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയ ഡോക്റ്റര്‍ക്കെതിരേ പ്രതികാര നടപടി എന്നോണം സ്ഥലംമാറ്റത്തിനു നീക്കം നടക്കുന്നതായും കത്തിലുണ്ട്.
കത്തിന്റെ പൂര്‍ണരൂപം- മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹന അപകടം ഉണ്ടാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെ സംഭവം നടന്ന ശേഷം ദേഹപരിശോധനയ്ക്ക് ഗവ. ജനറല്‍ ആശുപത്രിയില്‍ കൊണ്ട് ചെല്ലാന്‍ പോലീസ് തീരുമാനിച്ചതോടെ ശ്രീറാം ഫോണ്‍ വഴി ആരോഗ്യവകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മേയ് 31ന് വിരമിച്ച റിട്ട. ഐഎഎ ഉദ്യോഗസ്ഥനേയും ഒരു ഡോക്റ്റര്‍ സുഹൃത്തിനേയും വിവരം അറിയിച്ചു. ശ്രീറാം വെങ്കട്ടരാമനെ ദേഹപരിശോധനയ്ക്കു ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് ആരോഗ്യവകുപ്പിലെ മൂന്ന് ഉന്നതകള്‍ ഫോണ്‍വഴി ആശുപത്രിയില്‍ ബന്ധപ്പെടുകയും വെങ്കട്ടരാമന്റെ ഡോക്റ്റര്‍ സുഹൃത്ത് ആശുപത്രിയിലേക്ക് പാഞ്ഞ് എത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യവകുപ്പ മെഡിക്കല്‍ വിഭാഗം അഡീ. ഡയറക്റ്റര്‍ ഡോ. ബിന്ദു മോഹന്‍, ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീ. ഡയറക്റ്റര്‍ ഡോ. ശ്രീലത എന്നിവരാണ് ആശുപത്രിയില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടത്.
ശ്രീറാമിന്റെ രക്തസാംപിള്‍ എടുക്കരുതെന്നും പരിശോധയ്ക്കും വിടരുതെന്നുമാണ് നിര്‍ദേശം. ഇതിനെതിരേ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാന്‍ കണക്കിന് സമയക്രമം വെകിപ്പിച്ചതും ഈ ഉന്നതകളുടെ നിര്‍ദേശം അനുസരിച്ചാണ്. ശ്രീറാമിന്റെ വനിത സുഹൃത്തായ വഫ ഫിറോസും ദേഹപരിശോധനയ്ക്ക് മുന്‍പ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കഴിഞ്ഞ മേയ് 31ന് വിരമിച്ച ഐഎഎസ് ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടു. ഊ ഉന്നതനുമായി വഫയ്ക്ക് വളരെ വലിയ അടുപ്പമാണ്. കവടിയാറിയെ സര്‍ക്കാര്‍ വീട്ടില്‍ റിട്ടയര്‍ ചെയ്തിട്ടും തങ്ങുന്ന ഈ ഉന്നതന്റെ വീട്ടില്‍ നിരന്തര സന്ദര്‍ശകയാണ് വഫ ഫിറോസ്.
ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കണമെന്നും വഫ ഈ റിട്ട. എഐഎസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചതോടെ ആരോഗ്യ വകുപ്പ് ഉന്നതകള്‍ക്കും ശ്രീറാം ചികിത്സയില്‍ കഴിയുന്ന പ്രൈവറ്റ് ആശുപത്രിക്കും ഇയാള്‍ വീണ്ടും നിര്‍ദേശം നല്‍കിയതിനു പിുറമേ ആഭ്യന്തരവകുപ്പിലെ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഫലയില്‍ കുറിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്റ്ററെ ഡയറക്റ്ററുടെ നിര്‍ദേശം അനുസരിച്ചില്ല എന്ന് കാണിച്ച് പ്രതികാര നടപടി ആരോഗ്യവകുപ്പ് ഉന്നത സ്വീകരിക്കുകയും എന്നാല്‍ സ്ഥലംമാറ്റാനുള്ള നീക്കം ആരോഗ്യവകുപ്പ് സെക്രട്ടരി ഡോ. രാജന്‍ തടയുകയും ചെയ്തു. ഡയറക്റ്റര്‍ ഇതിനു മുന്‍പും പലരേയും രക്ഷിക്കാന്‍ അനധികൃത ഇടപെടലുകള്‍ നടത്തിയതിന് പരാതികള്‍ നിലവിലുണ്ട്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ പോലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണ്.