Post Header (woking) vadesheri

വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മർച്ചന്റ് അസോസിയേഷനും സംയുക്തമായി വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും, ജില്ലാ പ്രസിഡന്റ്മായ .കെ.വി .അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും, സി എം എ ജനറൽ സെക്രട്ടറി യുമായ ജോജി തോമസ് അധ്യക്ഷതവഹിച്ചു.

Ambiswami restaurant

തൊഴിൽ നികുതി, ഷോപ്പ് ലൈസൻസ് തുടങ്ങി വ്യാപാരികൾക്കുള്ള വിവിധ നിയമങ്ങളെ കുറിച്ചുള്ള സെമിനാറിന് അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി. മർച്ചന്റ് അസോസിയേഷൻ ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ കെ എൻ സുധീർ നന്ദിയും പറഞ്ഞു. യുവറോണർ ഡോട്ട് ഇൻ പ്രസിഡന്റ്‌ മാളവിക ഷാൽജി, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ജിഷ്മ റെനിൽ , ജിഷ രാഹുൽ, പാരാ ലീഗൽ വളണ്ടിയർ ഷെറീന (ഡി എൽ എസ് എ),സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ,യൂത്ത് വിംഗ് പ്രസിഡണ്ട് ഷഹീർ, മർച്ചന്റ് വനിതാ വിംഗ് ഗുരുവായൂർ നിയോജക മണ്ഡലം ചെയർപേഴ്സൺ രാജശ്രീ എന്നിവർ സംസാരിച്ചു