Post Header (woking) vadesheri

കടപ്പുറത്ത് വ്യാജ മദ്യവുമായി വയോധികൻ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം മുനക്കകടവ് വീടിനകത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഇരുപത്തിയാറര ലിറ്റര്‍ വ്യാജ മദ്യവും 11 ലിറ്റര്‍ ബിവറേജസ് മദ്യവും എക്‌സൈസ് പിടികൂടി. വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. മുനക്കകടവ് ഉണ്ണിക്കോച്ചന്‍ വീട്ടില്‍ മോഹനന്‍ 65 ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

Ambiswami restaurant

വ്യാജ മദ്യം അര ലിറ്ററിന്റെ 53 കുപ്പികളിലും ബിവറേജസ് മദ്യം 22 കുപ്പികളിലുമായാണ് സൂക്ഷിച്ചിരുന്നത്. പ്രമുഖ ബ്രാന്‍ഡ് മദ്യത്തിന്റെ കുപ്പിയില്‍ വ്യാജമദ്യം നിറച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു. വ്യാജ ഹോളോഗ്രാം സ്റ്റിക്കറാണ് കുപ്പികളില്‍ പതിച്ചിരുന്നത്. ഇയാള്‍ ഇത് വില്‍പ്പനക്കായി എത്തിച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി.സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എന്‍.ബിജു, കെ.വി.രാജേഷ്, പി.ബി.റൂബി, ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി.ലോനപ്പന്‍, വി.എം.ജബ്ബാര്‍, എക്‌സൈസ് ഡ്രൈവര്‍ കെ.എ.അബ്ദുല്‍ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പടികൂടിയത്.

Second Paragraph  Rugmini (working)