Madhavam header
Above Pot

“വൃക്കരോഗികള്‍ക്ക് പതിനായിരം ഡയാലിസിസ് “, റംസാനില്‍ സമാഹരണ യജ്ഞവുമായി കണ്‍സോള്‍

ചാവക്കാട് : “വൃക്കരോഗികള്‍ക്ക് പതിനായിരം
ഡയാലിസിസ് “, റംസാനില്‍ സമാഹരണ യജ്ഞവുമായി കണ്‍സോള്‍

പതിനൊന്നുവര്‍ഷം മുമ്പാണ് ചാവക്കാട് കേന്ദ്രമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു തുടക്കം കുറിച്ചത്.

Astrologer

വൃക്ക രോഗികളുടെ ആശ്രയമാണ് കണ്‍സോള്‍. പ്രതിമാസം 525 ഡയാലിസിസിന് 700 രൂപ പ്രകാരം പ്രതിമാസം 3.67 500 രൂപയോളം ചിലവു ചെയ്യുകയാണ് കണ്‍സോള്‍.

ത്യശൂര്‍ ജില്ലയിലെ 15 ആശുപത്രികളിലായി രോഗികളുടെ സൗകര്യാര്‍ത്ഥമാണ് ഡയാലിസിസ് ചെയ്തുവരുന്നത്.

ഒരു രോഗിക്ക് ഏഴു ഡയാലിസിസിനുള്ള സഹായമാണ് മാസത്തില്‍ നല്‍കുന്നത്.

കോവിഡ് പ്രതിസന്ധി മൂലം ഡയാലിസിനു സാമ്പത്തിക പ്രയാസം നേരിട്ടതിനാല്‍ നിരവധി സഹായ അപേക്ഷകള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ഈ സാഹചര്യ ത്തിലാണ് റംസാനില്‍ പതിനായിരം ഡയാലിസിസ് സമാഹരണവുമായി കണ്‍സോള്‍ രംഗത്തുവന്നിട്ടുള്ളത്.

കാരുണ്യ പദ്ധതിയില്‍ സഹായം ലഭിച്ചിരുന്ന നിരവധി പേര്‍ പദ്ധതി നിലച്ചതോടെ പ്രയാസത്തിലാണ്.

ഇത്തരം രോഗികള്‍ സാമ്പത്തിക സഹായം ലഭിക്കാതെ ഡയാലിസിസ് തുടര്‍ന്നു നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.

കണ്‍സോള്‍ കൂപ്പൺ നല്‍കി ഡയാലിസിസ് നടത്തിയിരുന്ന പല രോഗികളും കാരുണ്യ പദ്ധതിയില്‍ സഹായം ലഭിച്ചു തുടങ്ങിയതിനാല്‍ കണ്‍സോള്‍ സഹായം മറ്റു രോഗികള്‍ക്കായി മാറ്റിയതാണ്.

എന്നാല്‍ കാരുണ്യപദ്ധതി നിലച്ചതോടെ ഇവര്‍ക്ക് ഡയാലിസിസിനും സഹായം കിട്ടാത്ത സ്ഥിതിയിലാണ്. നിരന്തരം രോഗികള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഒരുവര്‍ഷത്തെ ഡയാലിസിസ് സഹായം എന്ന നിലയിലാണ് റംസാനില്‍ 70 ലക്ഷം രൂപ സമാഹരിക്കാന്‍ കണ്‍സോള്‍ തീരുമാനിച്ചത.്

കണ്‍സോളിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അംഗീകാരമായി ആദായനികുതിവകുപ്പ് 12 എ എ യും, 80 ജിയും പ്രകാരം സംഭാ വനകൾക്ക് നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്

വിദഗ്ധ ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ ആരോഗ്യ ബോധവത്ക്കരണ ക്‌ളാസുകളും, ക്യാമ്പുകളും, കണ്‍സോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

ഓണ്‍ലൈന്‍ ബ്‌ളഡ് ഡൊണേഷന്‍ ഫോറം, മെഡിക്കല്‍ ഗൈഡന്‍സ്, മെഡിക്കല്‍ ക്യാമ്പ്, ഇന്‍ഫോര്‍മേഷന്‍ ഹെല്‍പ്പ് ഡസ്‌ക് ,ഫാമിലി ചാരിറ്റി മിഷന്‍, ജൂനിയര്‍ ചാരിറ്റി മിഷന്‍ പദ്ധതികളിലൂടെ ബോധവത്ക്കരണങ്ങള്‍,24 മണിക്കൂറും ആംബുലന്‍സ്‌സേവനം എന്നിവ കണ്‍സോളിന്റെ പ്രവര്‍ത്തന മേഖലകളാണ.്

കണ്‍സോള്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍
10 000 വൃക്കരോഗികള്‍ക്കുള്ള റംസാന്‍ ഡയാലിസിസ് സമാഹരണ യജ്ഞത്തിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്തിനു കൈമാറി കണ്‍സോള്‍ പ്രസിഡന്റ് ഹക്കീം ഇബാറക്ക് പ്രകാശനം ചെയ്തു.

കണ്‍സോള്‍ ഭാരവാഹികളായ പി എം അബ്ദുല്‍ ഹബീബ്, വി കാസിം, സി എം ജെനീഷ്, കെ എം റഹ്മ്മത്ത്, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

കണ്‍സോളിനെ സഹായിക്കാന്‍ താല്‍പര്യമുള്ള കരുണയുള്ളവര്‍ക്ക് ചാവക്കാട് ബറോഡ ബാങ്കിന്റെ 41590100011491
(IFSC BARBOCHAVAK) എന്ന എകൗണ്ട് നമ്പറിലോ അയക്കാവുന്ന
താണ്

Vadasheri Footer