Post Header (woking) vadesheri

ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ 4,5 തീയതികളില്‍ വിതരണം ചെയ്യും

Above Post Pazhidam (working)

തൃശൂർ : കമ്മീഷനിങിനും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും റിസര്‍വായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള എണ്ണം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ 4, 5 തിയ്യതികളിലായി വെയര്‍ഹൗസില്‍ നിന്നും വിതരണം ചെയ്യും. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കും മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കുമാണ് ഇവ വിതരണം ചെയ്യുകയെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു ഷൈജ ബീഗം അറിയിച്ചു.

Ambiswami restaurant

പത്താം തിയ്യതി നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ജില്ലയിലെ ത്രിതലപഞ്ചായത്തിലേക്ക് ആവശ്യമായ കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും പ്രാഥമിക പരിശോധന നടത്തി ഇരിഞ്ഞാലക്കുടയിലും തൃശൂരിലുമുള്ള വെയര്‍ ഹൗസിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റികളിലേക്ക് ആവശ്യമായ എസ് പി ഇ വി എമ്മുകള്‍ പ്രാഥമിക പരിശോധന നടത്തി കലക്ടറേറ്റിന് സമീപമുള്ള വെയര്‍ഹൗസിലും സൂക്ഷിച്ചിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മെഷീനുകള്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.

Second Paragraph  Rugmini (working)