
നഗരസഭ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് : കോൺഗ്രസ്.

ഗുരുവായൂർ : നഗരസഭ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് പ്രതിഷേധവുമായി കോൺഗ്രസ് .വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ERO ( സെക്രട്ടറി)യെ കോൺഗ്രസ്സ് പ്രതിനിധികൾപ്രതിഷേധം അറിയിച്ചു .

വാർഡ് വിഭജനത്തിനു ശേഷം കരട് പട്ടിക പുറത്തിറങ്ങിയ ഘട്ടത്തിൽ തന്നെ അപാകതകൾ ചൂണ്ടികാണിച്ചതും, ആ തെറ്റുകൾ തിരുത്താം എന്ന് പറഞ് നഗരസഭ ഒഫീഷ്യലായി നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചതുമായ കാര്യങ്ങൾ പോലും പുതിയതായി ഇറക്കിയ പട്ടികയിൽ തിരുത്തിയില്ല , ജീവിച്ചിരിക്കുന്ന അർഹതപ്പെട്ട പലരേയും പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു .
പുതിയ വോട്ടർമാരായി ചേർക്കാൻ അപേക്ഷ നൽകി ഹിയറിംഗിന് ഹാജരായി നടപടിക്രമങ്ങൾ പൂർത്തികരിച്ചവരേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല

ഇത്തരത്തിൽ വ്യാപകമായ ക്രമക്കേടുകളാണ് സംഘം ചൂണ്ടിക്കാണിച്ചത്. വാർഡ് വിഭജന ഘട്ടം മുതൽ സി പി എം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സമീപനങ്ങളുമായി മുന്നോട്ടു പോവുന്നതും, നഗരസഭയിലെ ചില ഉദ്യോഗസ്ഥർ ഇതിനു കൂട്ടു നിൽക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേയും, ജില്ല കളക്ടറേയും അറിയിക്കുമെന്നും കോൺഗ്രസ്സ് പ്രതിനിധി സംഘം പറഞ്ഞു.
അരവിന്ദൻ പല്ലത്ത്, കെ പി ഉദയൻ , കെ പി എ റഷീദ്, ബി വി ജോയ് , സാബു ചൊവ്വല്ലൂർ, സിന്റോ തോമസ്സ് , കൗൺസിലർ കെ എം കെ ഹറൂഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.