
വോട്ട് കൊള്ളക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് കൊള്ള യ്ക്ക് എതിരെ മണത്തല മേഖല കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ജ്വാല മണത്തല മുല്ലത്തറ ജംഗ്ഷനിൽ പ്രതി ഷേധ ജ്വാല നടത്തി .

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചും, ബിജെപിയോട് ചേർന്ന് തെരെഞ്ഞുടുപ്പ് കമ്മീഷൻ വോട്ട് കൊള്ള നടത്തി ജനാധിപത്യം കശാപ്പ് ചെയ്തു ഭരിക്കുന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ ജ്വാല . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉദ്ഘാടനം ചെയ്തു . പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ , ഐ എൻ ട
ി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ , കൗൺസിലർ പി കെ കബീർ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ റുക്കിയ ഷൗക്കത്ത്, ഷാഹിജ മുസ്തഫ , യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി എ ആർ മിഥുൻ എന്നിവർ സംസാരിച്ചു . ഇസഹാഹ് മണത്തല , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , സന്തോഷ് കെ എൻ , റൗഫ് ബ്ലാങ്ങാട് , താഹിറ റഫീക് എന്നിവർ നേതൃത്വം വഹിച്ചു
