മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കാറുകളില്‍ കൃത്രിമം , ഫോക്സ്വാഗനു 500 കോടി രൂപ പിഴ
ന്യൂഡല്‍ഹി : മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ജര്‍മന്‍ വാഹനനിര്‍മാണ കമ്ബനി ഫോക്സ്വാഗനു 500 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഫോക്സ്വാഗന് ഇന്ത്യ പിഴയടക്കണമെന്നും ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ നവംബറിലല് ഡീസല്‍ കാറുകളില്‍ കൃത്രിമം നടത്തിയെന്നു കണ്ടെത്തിയതോടെയാണ് 100 കോടി രൂപ പിഴയൊടുക്കാന്‍ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്. കൂടാതെ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും പാലിക്കാത്ത കമ്ബനിയെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. പണമടച്ചില്ലെങ്കില്‍ ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഡയറക്ടര്‍മാരെ ജയിലിടയ്ക്കാനും വസ്തുവകകള്‍ കണ്ടുകെട്ടാനും നിര്‍ദേശിച്ചിരുന്നു.
പുക പരിശോധന പാസാകാന്‍ ഫോക്സ്വാഗന് ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്വേര്‍ ഘടിപ്പിച്ച് കൃത്രിമം നടത്തുകയായിരുന്നു. ഇത്തരത്തില്‍ 3.23 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ടെന്നാണ് ട്രിബ്യൂണല്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത്.