
ചെമ്പൈ, വയലിൻ കച്ചേരി വേറിട്ട അനുഭവമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ മൈസൂർ മഞ്ജു നാഥ് ,മാളവ്യ മഞ്ജു നാഥ് എന്നി വരുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി .ത്യാഗ രാജർ കൃതികളായ “ബ്രോവ ഭാരമാ ” ബഹു ധാരി രാഗം ആദി താളം , “ജ്ഞാന മൊ സഗരാദ പൂർവി കല്യാണി രാഗം രൂപക താളം , “സാമജു വരഗമന ” ഹിന്ദോള രാഗം ആദി താളം എന്നീ കീർത്തന ങ്ങൾ വയലിനിൽ വായിച്ച ശേഷം നാരായണ തീർത്ഥർ നീലാംബരി രാഗത്തിൽ രചിച്ച മാധവ മാമവ ( ആദി താളം ) എന്ന കീർത്തനം വായിച്ചാണ് വയലിൻ മാന്ത്രികത അവസാനിപ്പിച്ചത് . നാഞ്ചിൽ അരുൾ മൃദംഗത്തിലും , നീതുൽ അരവിന്ദ് ഗഞ്ചിറ യിലും , വാഴപ്പള്ളി കൃഷ്ണ കുമാർ ഘടത്തിലും പക്കമേള മൊരുക്കി .

വൈകീട്ട് വിശേഷാൽ കച്ചേരിയിൽ അർച്ചനയും ആരതിയും കച്ചേരി അവതരിപ്പിച്ചു . ത്യാഗരാജർ മായാ മാളവ ഗൗള രാഗത്തിൽ രചിച്ച “തുളസീദള” ( രൂപക താളം )എന്ന കീർത്തനം ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് .

തുടർന്ന് സ്വാതി തിരുനാൾ യദുകുല കാം ബോളി രാഗത്തിൽ രചിച്ച “മോഹന മയി തവ” (മിശ്രചാപ്പ് താളം) ശ്യാമ ശാസ്ത്രികളുടെ കേദാര ഗൗള രാഗത്തിൽ ഉള്ള “പരാകേല നന്നു” ദീക്ഷിതരുടെ ഭൈരവി രാഗത്തിലുള്ള “ബാല ഗോപാല” ( ആദി താളം ) , കൃഷ്ണാ കമലാക്ഷ ( രാഗമാലിക രാഗം , ആദി താളം ) “കരുണചെയ്‌വാനെന്തു താമസം” ശ്രീരാഗം ,ആദി താളം എന്നീ കീ ർത്തനങ്ങലും ആലപിച്ചു .

ആർ കെ ശ്രീ രാം കുമാർ വയലിനി ലും കെ അരുൺ പ്രകാശ് മൃദംഗത്തിലും, ആദി ച്ച നല്ലൂർ അനിൽകുമാർ ഘടത്തിലും , വെള്ളിനേഴ് രമേശ് മുഖർ ശംഖി ലും പിന്തുണ നൽകി .
