കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ വിയ്യൂരിലെ തടവുകാരൻ രക്ഷപ്പെട്ടു
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ വിയ്യൂർ സബ് ജയിലിലെ തടവുകാരൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിയാസാണ് രക്ഷപ്പെട്ടത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ രണ്ട് കോടതിയിൽ ഹാജരാക്കാനായി ചൊവ്വാഴ്ച രാവിലെയാണ് വിയ്യൂർ സബ് ജയിലിൽനിന്ന് തൃശൂർ എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കൊപ്പം വിട്ടത്. വൈറ്റിലയിൽനിന്ന് മേനക ബസിൽ കയറാൻ ശ്രമിക്കവെ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു