Header 1 vadesheri (working)

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” പ്രകാശനം 13ന്

Above Post Pazhidam (working)

ചാവക്കാട് :തിരുവത്ര സ്വദേശി സുനിൽ മാടമ്പിയുടെ “വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് 13ന് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

First Paragraph Rugmini Regency (working)

ഞായറാഴ്ച വൈകിട്ട് നാലിന് ചാവക്കാട് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം നിർവഹിക്കും. എൻ. കെ. അക്ബർ എം എൽ എ. പുസ്തകം സ്വീകരിക്കും.പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി പുസ്തക പരിചയം നടത്തും. സംഘാടകസമിതി അംഗങ്ങളായ കെ കെ മുബാറക്ക്, കെ. എച്ച്. സലാം,എഴുത്തുക്കാരൻ സുനിൽ മാടമ്പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.