Header 1 vadesheri (working)

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി

Above Post Pazhidam (working)

ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി കൊടിയേറ്റി. മേൽശാന്തി എം.കെ. ശിവാനന്ദൻ, ബിജു ശാന്തി എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിന് നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. തുടർന്ന് വർണ്ണ മഴയും ഉണ്ടായി.
രാത്രി 8.30-ന് തിരുവാതിരക്കളി, നൃത്തം തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. മാർച്ച് ഏഴിനാണ് ഉത്സവം ആഘോഷിക്കുക.ഉത്സവം വരെയുള്ള പത്തു ദിവസവും രാവിലെ ചുറ്റുവിളക്കും പൂജയും വൈകീട്ട് ഏഴു മുതൽ വിവിധ കലാപരിപാടികളും ഉണ്ടാവും.

First Paragraph Rugmini Regency (working)


പ്രസിഡന്റ് കെ.പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ്,
ക്ഷേത്രം ട്രഷറര്‍ എ.എ.ജയകുമാര്‍, ഭാരവാഹികളായ കെ.എസ്. അനില്‍, എൻ.ജി. പ്രവീൺകുമാർ, വി.ആർ. മുരളീധരൻ,എ.എസ്.രാജന്‍, കെ.കെ.ശങ്കരനാരായണന്‍, ഷിജി പൊന്നരാശ്ശേരി, എം.വി.ഹരിദാസൻ,സുനില്‍ പനയ്ക്കല്‍, കെ.കെ.സതീന്ദ്രൻ, പി. വി. മോഹനൻ,എൻ.കെ. രാജൻ, കെ.
സി. സുരേഷ്, പി.എസ്. മോഹനൻ, എം.എസ്. ജയപ്രകാശ്, യു.ആർ.സുരേഷ്, പി.വി. പ്രേമൻ, കെ.എ. ബിജു എന്നിവർ നേതൃത്വം നൽകി.