Above Pot

ഗുരുവായൂരപ്പന് വഴിപാടായി ‘ഭഗവാൻ്റെ വിശ്വരൂപ ദാരു ശിൽപം ‘

ഗുരുവായൂർ : ചരിത്രപ്രസിദ്ധമായ ഏകാദശിനാളിൽ ഗുരുവായൂരപ്പന് വഴിപാടായി വിശ്വരൂപത്തിൻ്റെ ദാരുശിൽപം. ഗീതാ ദിനം കൂടിയായ ഇന്ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ഈ ദാരു ശിൽപം സമർപ്പിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

നാലര അടി നീളവും മൂന്നടി വീതിയുമുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ദാരുശിൽപം ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.അജിത് , കെ.വി.ഷാജി, ഇ.പി.ആർ.വേശാല ,അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി. തുടർന്ന് ദാരു ശിൽപം ക്ഷേത്രം സോപാനത്തിലേക്ക് സമർപ്പിച്ചു.

ഗീതോപദേശത്തിനൊടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് കാട്ടികൊടുക്കുന്ന ആദി നാരായണ രൂപമാണ് വിശ്വരൂപം. മഹാവിഷ്ണുവിൻ്റെ പൂർണ്ണ അവതാരങ്ങളും അംശാവതാരങ്ങളും ഉൾകൊള്ളുന്നതാണ് വിശ്വരൂപം .കുമിൾ മരത്തിൽ നിർമ്മിച്ചതാണ് ഈ ശിൽപം. ബംഗളൂരുവിൽ താമസമാക്കിയ മോഹൻകുമാർ ഗുരുവായൂരിൽ വീട് വാടകയ്ക്കെടുത്ത് സ്വയം സമർപ്പിത മനസോടെ നിർമ്മിച്ചതാണ് ഇത്. ” ഗീതാ ദിനം തന്നെ ഈ സമർപ്പണം നടത്താനായതിൻ്റെ ധന്യതയിലാണ് ഈ കുടുംബം.”