Post Header (woking) vadesheri

ഗുരുവായൂർ സുവിതം, വിഷു സുവിത സംഗമം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിഷു സംഗമം ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ വൈ-എസ്.എം ഉൽഘാടനം ചെയ്തു. സുവിതം ഫൗണ്ടേഷൻ ചെയർമാൻ കെ.പി. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ രേണുകശങ്കർ, ശോഭ ഹരി നാരായണൻ എന്നിവർ പെൻഷൻ വിതരണവും വിഷുകൈനീട്ടവും നിർവഹിച്ചു .

Ambiswami restaurant

സുവിതം സെക്രട്ടറി വരുണൻ കൊപ്പര . കോ ഓഡിനേറ്റർ ബാലൻ വാറണാട്ട്, മമ്മിയൂർ എൽ എഫ് കോൺവെൻ്റ് മുൻ അധ്യാപിക സിസ്റ്റർ റോസിലിൻ എഫ്. എഫ്. സി ബ്രഹ്മക്കുളം, മുൻ ഗുരുവായർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനേസ്ടർ കെ.പി .കരുണാകരൻ, മുൻ ട്രഷറി ഓഫീസർ കെ.വി.രാമകൃഷ്ണൻ, കാരുണ്യ പ്രവർത്തകൻ മാർട്ടിൻ ആൻ്റണി എന്നിവർ വിഷു ആശംസകൾ നേർന്ന് സംസാരിച്ചു. എം.പി.ശങ്കരനാരായണൻ, ലത മേനോൻ ,ലളിത സരസ്വതി, എം.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിഷു സദ്യയും ഉണ്ടായി.ഗുരുവായൂർ സൈനിക സേവാ സമിതി അംഗങ്ങളും സംഗമത്തിൽ സംബന്ധിച്ചു’

Second Paragraph  Rugmini (working)