Above Pot

മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി . ഷണ്മുഖ പ്രിയ രാഗത്തിലുള സിദ്ധി വിനായകം എന്ന ഗണേശ സ്തുതിയോടെയാണ് ( രൂപക താളം ) അദ്ദേഹം ഫ്ലൂട്ടിൽ മാന്ത്രികത തീർത്തത് . തുടർന്ന് ധന്യാസി രാഗത്തിലുള്ള സംഗീത ജ്ഞാന മു ( ആദി താളം ) എന്ന കീർത്തനം ആലപിച്ചു .ഒടുവിൽ മോഹനം രാഗത്തിലുള്ള നന്നു പാലിപം ( ആദി താളം )എന്ന കീർത്തനം ആലപിച്ചാണ് അവസാനിപ്പിച്ചത് വയലിനിൽ വൈക്കം പത്മ കൃഷ്ണനും , മൃദംഗത്തിൽ കെ എം എസ് മണിയും ഘടത്തിൽ ഹരിപ്പാട് എസ ആർ ശേഖറും പക്കമേളമൊരുക്കി ,

First Paragraph  728-90
എൻ ജെ നന്ദിനി
Second Paragraph (saravana bhavan

ആദ്യ വിശേഷാൽ കച്ചേരിയിൽ എൻ ജെ നന്ദിനിയാണ് സംഗീതാർച്ചന നടത്തിയത് .ഗാന മൂർത്തി രാഗത്തിലുള്ള ഗാന മൂർത്തേ ( ആദി താളം എന്ന കീർത്തനം ആണ് ആലപിച്ചത് , തുടർന്ന് ഖര ഹര പ്രിയ രാഗത്തിലുള്ള പക്കാല നില ബഡി ( താളം മിശ്ര ചാപ് ) ആലപിച്ചു , ബിഹാഗ് രാഗത്തിലുള്ള സാര മൈന (രൂപക താളം ) എന്ന കീർത്തനം ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് ആറ്റുകാൽ ബാല സുബ്രമണ്യം വായനയിലും ഡോ ജി കെ ബാബു മൃദംഗത്തിലും മാഞ്ഞൂർ ഉണ്ണി കൃഷ്ണൻ ഘടത്തിലും , പറവൂർ ഗോപ കുമാർ മുഖ്താർ ശംഖിലും പക്കമേളമൊരുക്കി


തുടർന്ന് ഡോ : കൃഷ്ണകുമാറും , ബിന്നി കൃഷ്ണ കുമാറും ചേർന്നാണ് സംഗീതാർച്ചനടത്തിയത് .ശൂലിനി രാഗത്തിലുള്ള പ്രാണനാഥ ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് , പിന്നീട് രോഹിണി രാഗത്തിലുള്ള മാമവ ഗാന ലോല ( താളം മിശ്ര ചാപ് ), ആഭേരി രാഗത്തില നന്ദ ഗോപാല ( ആദി താളം ) എന്നിവ ആലപിച്ചു .. രാഗമാലിക രാഗത്തിലെ ഹരിയേ ഗതി ( ആദി താളം ) എന്ന കീർത്തനം ഏല്പിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത് .തിരുവിഴ വി എസ് ആനന്ദ് വയലിനിലും ,ഡോ കെ ജയകൃഷ്ണ ൻ മൃദംഗത്തിലും വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ഘട്ടത്തിലും കലാമണ്ഡലം ഷൈജു മുഖർ ശംഖിലും പക്കമേളം തീർത്തു .

സംഗീതാർച്ചന പത്ത് ദിവസം പിന്നിട്ടതോടെ 181 0 പേര് ഇത് വരെ സംഗീതാർച്ചന നടത്തി തിങ്കളഴ്ച 180 പേരാണ് സംഗീതാർച്ചനയിൽ പങ്കെടുത്തത് .ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ആകാശവാണി പ്രക്ഷേപണം ആരംഭിക്കും ഉച്ചക്ക് 12.10 വരെ പ്രക്ഷേപണം തുടരും , വൈകീട്ട് 7.35 മുതൽ 8.15 വരെയും പ്രക്ഷേപണം ഉണ്ടാകും രാവിലെ 9.30 ന് ഒരുമനയൂർ സുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരിയോടെയാണ് ആകാശവാണി പ്രക്ഷേപണം ആരംഭിക്കുക

ഫോട്ടോ ഉണ്ണി ഭാവന