Header 1 vadesheri (working)

ഭാരതം ഒന്നാണെന്ന വിശാല കാഴ്ചപാട് രാജ്യത്തിന് നൽകിയത് കോൺഗ്രസ് : രമ്യ ഹരിദാസ്

Above Post Pazhidam (working)

കുന്നംകുളം : ഭാരതം ഒന്നാണെന്ന വിശാല കാഴ്ചപാട് രാജ്യത്തിന് നൽകിയത് കോൺഗ്രസ് ഭരണത്തിൻ കീഴിലാണെന്ന് ആലത്തൂർ എം പി രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു . സെപ്റ്റംബർ   21, 22, 23 തിയ്യതികളിലായി തൃശൂർ ജില്ലയിൽ  രാഹുൽ ഗാന്ധി കാൽനടയായി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കടന്ന് പോകുമ്പോൾ യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം നിയോജകമണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

കൺവെൻഷനിൽ തൃശൂർ എം.പി ടി എൻ പ്രതാപൻ , ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ എന്നിവർ  മുഖ്യ അതിഥികളായിരുന്നു.  മുൻ എംഎൽഎമാരായ പി എ മാധവൻ,  അനിൽ അക്കര ഡി സി സി ഭാരവാഹികളായ കെ സി ബാബു, സി ഐ  ഇട്ടിമാത്തു, വി കെ രഘു സ്വാമി, ടി കെ ശിവശങ്കരൻ, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ജയശങ്കർ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.കേശവൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ന്യൂനപക്ഷ സെൽ സംസ്ഥാന കോഡിനേറ്റർ ഉമ്മർ കടങ്ങോട്, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി വാസു കോട്ടോൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ കെ അലി തുടങ്ങിയവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)