ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയി കെ പി വിനയനെ നിയമിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി കെ.പി. വിനയനെ നിയമിയ്ക്കാന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. നഗരകാര്യ വകുപ്പില്‍ റിജീയണല്‍ ജോയന്റ് ഡയറക്ടറാണ് . അഡ്മിനിസ്‌ട്രേറ്ററെ നിശ്ചയിയ്ക്കുന്നതിനുള്ള മൂന്ന്അംഗ പാനല്‍ സര്‍ക്കാ ര്‍ നൽകിയതിൽ നിന്നുമാണ് ദേവസ്വം ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗം ഏകകണ്ഠമായി അംഗീകരിച്ച് കെ.പി. വിനയന്റെ പേര് നിര്‍ദ്ദേശിച്ചത്.
. ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ഹരിത വി. കുമാര്‍ (ഐ.എ.എസ്.) എന്നിവര്‍ പങ്കെടുത്തു. കെ.പി. വിനയന്‍ അടുത്ത ദിവസം ചുമതലയേല്‍ക്കും.
പയ്യന്നൂരില്‍ അഭിഭാഷക പ്രവര്‍ത്തിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പദവികള്‍ അലങ്കരിച്ച ശേഷമാണ് കെ.പി. വിനയന്‍, ഗുരുപവനപുരിയിലെത്തുന്നത്. നിലവില്‍ ഉത്തര മേഖല ജോ: ഡയറക്ടറായിട്ടാണ് സേവനമനുഷ്ഠിയ്ക്കുന്നത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, കാസര്‍ഡോഡ് നഗരസഭകളിലും, കണ്ണൂര്‍, കോഴിക്കോട്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും സെക്രട്ടറിയായും, നഗരകാര്യ വകുപ്പ് മദ്ധ്യമേഖല ജോ: ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്,
കണ്ണൂര്‍ പഴയങ്ങാടി അതിയടം സ്വദേശിയായ പരേതനായ പി.വി. നാരായണന്‍ മാസ്റ്ററുടേയും, നളിനി ടീച്ചറുടേയും മകനാണ് . കണ്ണൂര്‍ ചെറുകുന്ന് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപിക പി വി. അനിലയാണ് സഹധര്‍മ്മിണി. വിദ്യാര്‍ത്ഥികളായ ജയദേവന്‍, അഞ്ചിത എന്നിവര്‍ മക്കളാ ണ് . കെ.പി. അനില്‍ (അബുദാബി) പരേതനായ ജയദേവൻ എന്നിവർ സഹോദരങ്ങളാണ്.