Above Pot

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ആഘോഷം.

ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് 4.30ന് പ്രധാന ഗണേശവിഗ്രഹം ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിച്ചേരും. തുടർന്ന് വാദ്യമേളങ്ങളോടും താലപൊലി യോടും കൂടി സ്വീകരിച്ച് വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും പ്രധിനിധികൾ ഹാരാർപ്പണം നടത്തി പ്രഭാഷണത്തിന് ശേഷം കിഴക്കേ നടയിൽ വിഗ്രഹം സ്ഥാപിക്കും.തുടർന്ന് നാല് ദിവസം ഗണപതിഹോമം , ഭജന , ദീപാരാധന എന്നിവ നടത്തി വിഗ്രഹം നിമജ്ജനയോഗ്യമാക്കും.

First Paragraph  728-90

Second Paragraph (saravana bhavan

ആഗസ്റ്റ് 31 വിനായകചതുർഥി ദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗണേശ വിഗ്രഹങ്ങൾ ഗുരുവായൂർ ക്ഷേത്ര നടയിലെത്തും. കിഴക്കെ നടയിൽ നിന്ന് ഉച്ചക്ക് 1.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിമജ്ജന ഘോഷയാത്ര പുറപ്പെടും.ഗുരുവായൂർ, മുതുവട്ടൂർ, ചാവക്കാട് വഴി ചാവക്കാടുള്ള വിനായക തീരമായ ദ്വാരക ബീച്ചിലെത്തി വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ഗണേശോത്സവ സ്വാഗത സംഘം ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.

അയ്യപ്പ സേവ സമാജം ദേശീയ സെക്രട്ടറി വി.കെ.വിശ്വനാഥൻ അനുഗ്രഹപ്രഭാ ഷണം നടത്തും . പ്രധാന ഗണേശ വിഗ്രഹത്തിനു മുൻപിൽ ഭക്തജനങ്ങൾക്ക് മുട്ടിറക്കുന്ന തിനും മറ്റു വഴിപാടുകൾ നടത്തുന്നതിനും സൗകര്യം ഏർപ്പെടുത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു . നൂറോളം വിഗ്രഹങ്ങളും പതിനായിരക്കണക്കിന് ഭക്തജനങ്ങളും ഘോഷയാത്രയിൽ പങ്കെടു ക്കും . സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ ,എ .ഒ. ജഗന്നിവാസൻ , ടി.പി.മുരളി , പി.വ ത്സലൻ , രഘു ഇരിങ്ങപ്പുറം , ദീപക് ഗുരുവായൂർ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു