Header 1 vadesheri (working)

ഏകാദശി വിളക്കാഘോഷം തുടങ്ങി , ഒപ്പം ക്ഷേത്രത്തിലെ പെയ്ന്റിങ്ങും

Above Post Pazhidam (working)

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച വിളക്കാഘോഷങ്ങൾ ആരംഭിച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും ക്ഷേത്രത്തിലെ പെയ്ന്റ് അടി കഴിഞ്ഞിട്ടില്ല ഏകാദശി ദിവസം വരെ പെയിന്റടി ഉണ്ടാകുമോ എന്നാണ് ഭക്തർ ചോദിക്കുന്നത് . ഒരു വര്ഷം മുൻപ് തന്നെ ഏകാദശി ഏത് നാളിലാണെന്നും വിളക്കാഘോഷം എന്ന് മുതൽ തുടങ്ങുമെന്നും അറിയ്യാത്തവരല്ല ദേവസ്വം അധികൃതർ .കഴിഞ്ഞ ദിവസം ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ വിളക്കാഘോഷ ത്തിന്റെ ഭാഗമായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികൾ നടക്കുമ്പോൾ സ്റ്റെജിന്റെ മറുഭാഗത്ത് പെയിന്റിംഗ് നടക്കുകയായിരുന്നു

First Paragraph Rugmini Regency (working)

ദേവസ്വത്തിലെ പ്രവർത്തികൾ പരിശോധിക്കാൻ ബൃഹത്തായ ഒരു മരാമത്ത് വിഭാഗം ഉണ്ട്. പണ്ട് നാട്ടിൻപുറങ്ങളിൽ കല്യാണ വീട് പോലെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ കാര്യങ്ങൾ വിശേഷദിവസത്തിന്റെ തലേനാളിൽ മാത്രമെ ഇവിടെ നവീകരണങ്ങൾ നടത്തൂ എന്ന വാശിയിലാണ് മ രാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ .

Second Paragraph  Amabdi Hadicrafts (working)

മരാമത്ത് വിഭാഗത്തിൽ കാക്ക തൊള്ളായിരം ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും സംഘടനാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിനുമാണ് പലരും മുൻ‌തൂക്കം കൊടുക്കുന്നതത്രെ അതിനാൽ ഇതൊന്നും പരിശോധിക്കാൻ ആർക്കും സമയം ലഭിക്കുന്നില്ല . ഭക്തരെ എത്രമാത്രം ബുദ്ധിമുട്ടിക്കാം എന്ന പരീക്ഷണത്തിലാണ് പലരും എന്നാണ് ആക്ഷേപം . പല ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതൃത്വവുമായി നേരിട്ട് ബന്ധം ഉള്ളവരായതിനാൽ ഇവരെ ഒന്നും നിയന്ത്രിക്കാൻ ഭരണ സമിതിക്കോ , അഡ്മിനിസ്ട്രേറ്റർക്കോ കഴിയുന്നുമില്ല .