Post Header (woking) vadesheri

വികൃത മായ മഹാത്മാ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണം; ഗാന്ധി ദർശൻ വേദി

Above Post Pazhidam (working)

.ഗുരുവായൂർ: ബയോ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വികൃതമായിട്ടുള്ള ഒട്ടും സാമ്യം ഇല്ലാത്തതും ഗാന്ധിജിയുടെ മുഖവും ശരീരആകാരവും ഊന്നുവടി പോലും തെറ്റായ രീതിയിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിമ മാറ്റി പുതിയ പ്രതിമ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തൃശൂർ ജില്ലാ കമ്മിറ്റി ഗുരുവായൂർ ബയോ പാർക്കിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ ആവശ്യപെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ജില്ലാ പ്രസിഡന്റ്‌ പ്രൊഫസർ വി. എ. വർഗീസ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഒ. കെ. ആ ർ മണികണ്ഠൻ. കൌൺസിലർ സി. എസ്. സൂരജ് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, കൌൻ സിലർ രേണുക ശങ്കർ, ജില്ലാ വൈസ് ചെയർമാൻ വി. കെ. ജയരാജൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ ശശി വാറണാട്ട്, ബാലൻ വാറണാട്ട് ജില്ലാ സെക്രട്ടറി അഖിൽ അമ്പനത്ത്‌, മാത്യൂസ്, തോംസൺ വാഴപ്പിള്ളി, ശശിധരൻ വൈലത്തൂർ,രാജേഷ് കുന്നംകുളം, പ്രേംജി മേനോൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

,