Post Header (woking) vadesheri

നേതാക്കളുടെ പാണക്കാട് സന്ദർശനം , വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്…

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

Third paragraph

വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാ‍ർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം

വിജയരാഘവൻ്റെ വിവാദ പ്രസ്താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിയൊരുക്കി എന്ന അഭിപ്രായം നേരത്തെ തന്നെ സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷവിമർശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിജയരാഘവൻ പാണക്കാട് കുടുംബത്തെ വിമർശിച്ചു. മലപ്പുറത്തുകാരനായ വിജയരാഘവന് പാണക്കാട് കുടുംമ്പത്തിൻറെ നിലപാടുകൾ അറിയാത്തതല്ല. വിജയരാഘവൻ നിലപാടുകൾ മറക്കരുതെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചിരുന്നു

യുഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയത് എന്നിരിക്കെ അതിൽ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീഗ് വിരുദ്ധ പരാമ‍ർശത്തിലൂടെ വിജയരാഘവൻ്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്നും യുഡിഎഫ് നേരത്തെ വിമ‍ർശിച്ചിരുന്നു